Sunday, June 5, 2011

ഉണർവ്


ഉഷസ്സിന്റെ കമനീയമായ
വിതാനമേ; ആകാശമേ!
നവനീതം നേദിക്കും
നിന്റെ പൊൻപാത്രത്തിൽ
ഞാനർപ്പിക്കുന്നു
എന്റെ ഹൃദയം
ഒരോ സ്പന്ദനത്തിലും
കേൾക്കുന്നുവോ
സാഗരശ്രുതി
വിരലുകളിലുലയും
ഒരോ വാക്കിലുമുടയും
ചില്ലുഗോപുരങ്ങളിൽ
മിഴിതുറന്നിരിക്കും
പരിഷ്കൃതവന്യതയെ
മറികടക്കും
എന്റെ മനസ്സിന്റെ തംബുരുനാദത്തിൽ
ആകാശമേ നീയുണർന്നെഴുനേറ്റാലും
ഭൂമിയുടെ ഉദ്യാനത്തിലെ
മഞ്ഞുതുള്ളിയിറ്റും പൂവുകൾ
പ്രഭാതപൂജയ്ക്കായ്
ഞാനൊരുക്കിവയ്ക്കാം
ഇലക്കീറ്റിൽ
നിവേദ്യമൊരുക്കാം
ഭൂമീ! വിദ്യാമന്ത്രം ചൊല്ലി 
നീയുമുണർന്നാലും..

No comments:

Post a Comment