Saturday, June 11, 2011

നീ ദേവൻ


നീ ദേവൻ!
ദേവദാരുപ്പൂക്കളുടെ ദേവനല്ല
അഭ്രപാളിയുടെ ദേവൻ
സുമുഖനായ വില്ലൻ
അറിയില്ലേ ദേവനെ നിനക്ക്
ആരുമറിയില്ല ദേവനെ
അവസാനം വരെയും...
സ്മാർട്ട് സിറ്റിയിലെ
അഭിനയിക്കാനറിയുന്ന
ആദർശമേ!
നിന്നെക്കുറിച്ചറിയാനല്പം
വൈകിയെന്നേയുള്ളൂ
നിയമത്തിന്റെ 
ശൂന്യമുഖത്തിനെതിരെയുയരും
ശബ്ദത്തിനുമുന്നിൽ
താലിവലിച്ചെറിയുന്ന
ലക്ഷ്മിഗോപാലസ്വാമിമാരുണ്ടാവും
പക്ഷെ നിന്റെ കൂടെയിന്നിരിക്കും സ്ത്രീ 
അവരങ്ങനെയല്ല
കണ്ടാലേയതറിയും..
അവർക്ക് വേണ്ടത്
വി ഐ പി ഗാലറിയിലേയ്ക്ക്
കയറിയിരിക്കാൻ
ഒരിടനിലക്കാരനെ
നിനക്കുമാവശ്യം അങ്ങനെയൊരു
സ്ത്രീയെ
പകരം പോക്കാനൊരു കൂട്ട്
അങ്ങോട്ടുമിങ്ങോട്ടും
ഗുണമുള്ള കൊടുക്കൽവാങ്ങൽ കച്ചവടം
സുമുഖനായ വെള്ളിത്തിരയിലെ
ദേവാ!!!
നിനക്കങ്ങനെയാവാനേയറിയൂ....
ചാണക്കല്ലിലുരച്ചു തേഞ്ഞുതേഞ്ഞു തീർന്ന
സ്നേഹത്തിന്റെ ബാക്കിപത്രത്തിൽ
ഇങ്ങനെ കൂടി 
എഴുതിയിടേണ്ടിവരുമെന്നോർത്തിരുന്നില്ല..
ഇങ്ങനെയൊക്ക എഴുതാനേ 
നിന്റെ സ്നേഹസഹായങ്ങളുടെ
ഭിന്നരേഖകൾ ഇന്ന് പ്രചോദനമേകുന്നുള്ളൂ..
അല്ലെങ്കിലും വിചാരിക്കുന്നതുപോലെയൊന്നും
എപ്പോഴുമെഴുതാനായിയെന്നും വരില്ല...

No comments:

Post a Comment