ഒരന്വേഷകന്റെയന്ത്യം
പേനതുമ്പിലൊഴുകിയ
ഭയരഹിതമാം
ആകുലതയുടെയന്ത്യം
ഒരാതുരാലയത്തിൽ
തണുത്തുറയും ശൈത്യം
എല്ലാ അന്വേഷണവും
ഒളിപാർക്കലുമവിടെ
തീരും
നിനക്കറിയുമോ
പിന്നെയൊളിപാർക്കും
ദൈവം
അതിനിടയിൽ
ആയുസ്സുടയും
കണ്ണുനീരിലെ ഉപ്പും
കടലിലെയുപ്പും നീറ്റാൻ
അന്നു സമയമുണ്ടായിയെന്നുവരില്ല
എല്ലാമൊരു നിമിഷം തീർന്നെന്നുമിരിക്കും
ധീരനാമന്വേഷകനൊരു
വീരസ്വർഗമുണ്ടാവും
ഒളിപാർക്കും ഭീരുക്കൾക്കേതു
സ്വർഗം??
No comments:
Post a Comment