Monday, June 13, 2011

മൊഴി


സ്നേഹത്തിന്റെ
വിലയെത്രയായിരിക്കും
എത്ര പൊൻനാണയതൂക്കമതിനുണ്ടാവും
അറിയില്ലല്ലോ
മനസാക്ഷിയ്ക്ക് വിലയുണ്ടോ
അതുമറിയില്ല
ആരണ്യകത്തിലൂടെ
നടന്ന ജാഹ്നവിയോട്
രാമൻ പറഞ്ഞു
അഗ്നിയിലൂടെ നടന്നാലും
ഒരിക്കലല്ല...
സ്നേഹത്തിന്റെ
വിലയതുതന്നെ
അഗ്നികുണ്ഡങ്ങൾ...
തീവ്രപരിചരിണത്തിനുള്ളിലെ
അന്ത:കരണത്തിന്റെ വിലയോ
അഗ്നികുണ്ഡങ്ങൾ
ഒരു മൊഴി !
ഒരു വരിക്കവിത!!
അതിനുള്ളിൽ പൊൻതുട്ടുകൾ
സൂക്ഷിക്കാനാവില്ലല്ലോ

No comments:

Post a Comment