Sunday, June 12, 2011

മണൽചിറ്റുകൾ


ഉന്നതോന്നതപീഠത്തിലേറുമ്പോൾ
ചിലരെങ്കിലും കരുതും
ഈ ഭൂമിയെന്നതൊരു
കളിപ്പാട്ടമെന്ന്
ദ്വീപങ്ങൾ ചലിക്കുമ്പോൾ
സ്വയം താഴുമ്പോൾ
പിന്നീടറിയും
ഭൂമിയെന്നതൊരുപിടി
മൺതരിയല്ലയെന്ന്
അതൊരു
നിമിഷത്തേയ്ക്കുണ്ടാവും
പിന്നെയുമൊരു
പ്ളാവിലകിരീടവുമായ്
പ്രപഞ്ചത്തെയവർ
വീണ്ടും വെല്ലുവിളിക്കും
മാതൃകാപീഠങ്ങളുടെ
മഹത്വമൊരു പിടി
പൊൻ തുട്ടുകളിലുമെഴുതി
വിൽക്കും
ഉന്നതോന്നതപീഠത്തിലേറുമ്പോൾ
ചിലരെങ്കിലും കരുതും
ഈ ലോകത്തെയങ്ങു
ചുരുക്കിയൊരു
മൺതരിയാക്കി
നദീതീരത്തിൽ
തടമെടുത്തു മൂടിയാലോയെന്ന്
അതിയാശകളുടെ
പ്ളാവിലകിരീടവുമായ് വരും
 രാജവീഥികൾക്കരികിൽ
ആകാശഗോപുരങ്ങൾ
ചിരിക്കുന്നുമുണ്ടാവും.....

No comments:

Post a Comment