സ്വർഗത്തിലിരുന്നു
ദൈവവുമെഴുതുന്നുണ്ടാവും
നഷ്ടപ്പെട്ട ഘനരാഗങ്ങളിൽ
നിന്നെവിടേയ്ക്കോ മാഞ്ഞ
അന്തരഗാന്ധാരശ്രുതിയിൽ
ഒരു നിഷാദമിട്ടതിനൊടുവിൽ
മുളംകാടുകളിൽ പെയ്യും
മഴ പോൽ
എഴുതിയിട്ടുമെഴുതിയിട്ടും
തീരാത്തൊരു പ്രപഞ്ചമേ
അടിയൊഴുക്കുകളിലൂടെയൊഴുകി
നിലയില്ലാതൊരു കയവും
കണ്ടുയർന്ന ഒരിലയ്ക്കൊരുപാട്
പറയാനുമുണ്ടാവും
ആരും കേട്ടില്ലെങ്കിലും...
മഴ പെയ്യും പോൽ
ഋതുക്കളുണരും പോൽ
അരളിമരങ്ങളിലെ
സമാധിക്കൂട്ടിൽ നിന്നും
ചിത്രശലഭങ്ങളുണരും പോൽ
സന്ധ്യയ്ക്ക് വിരിയും
നക്ഷത്രങ്ങൾ പോൽ
മനസ്സിലുലൊരു
സ്വർഗവാതിൽ...
സത്യമായും ഇപ്പോൾ
എനിയ്ക്കെന്നോടു
തോന്നുന്നത്രയും സഹതാപം
ആ പുഴയോടും
തോന്നിതുടങ്ങിയിരിക്കുന്നു...
സ്വർഗത്തിലിരുന്നു
ReplyDeleteദൈവവുമെഴുതുന്നുണ്ടാവും
നഷ്ടപ്പെട്ട ഘനരാഗങ്ങളിൽ
നിന്നെവിടേയ്ക്കോ മാഞ്ഞ
അന്തരഗാന്ധാരശ്രുതിയിൽ......... nalla varikkal ....
bhavukangal mansoon
പുണ്യവാളന്റെ ബ്ളോഗ്
ReplyDeleteകണ്ടപ്പോൾ ഭയമൊന്നും തോന്നിയില്ല
സത്യത്തിൽ മനുഷ്യന്റെയുള്ളിലുള്ളത്രയും
ഭീകരതയൊന്നും മിണ്ടാപ്രാണികൾക്കുണ്ടാവില്ല.
എഴുതാനായിയെത്രയോ ഭംഗിയുള്ള
കാഴ്ചകളുണ്ടീലോകത്തിൽ.
നന്നായിട്ടെന്തങ്കിലുമെഴുതാൻ ശ്രമിക്കുക.