Friday, June 10, 2011

സാക്ഷ്യം



അനേകമനേകം 
മുഖങ്ങളിൽ അന്തരംഗത്തിനെ
മറച്ചവനേ
ചലിക്കുന്ന സ്വനഗ്രാഹിയിൽ
ഗ്രഹമിഴിയേറ്റിയോനേ
നിന്റെ ഭാഷയുടെ രൂപാന്തമോ 
ഒരു ശൈത്യം
അയാഥാർഥ്യങ്ങളുടെ പട്ടിൽ
ഹോമപാത്രത്തിലേയ്ക്കിടാൻ
നീ തേടിയതോ
ഒരു ശരത്ക്കാലവർണം 
ഇന്നും ചലിക്കുന്ന സ്വനഗ്രാഹിയിലൂടെ
വികലസന്ദേശങ്ങളായ്
കടൽത്തീരത്തേയ്ക്കണയുന്നതാരുടെ
കൈമുദ്രകൾ?
സത്യമായ മൗനത്തിനെന്നുമൊരു
സ്വാന്തനലയമുണ്ടാവും
പരാജിതന്റെ രക്ഷാകവചമോ നിന്റെ മൗനം?
ഒന്നുമാത്രമൊരു സത്യം
നിന്നെയറിയാതിരുന്നിരുന്നെങ്കിൽ
നിഴലണിയോടെതിരിടാൻ
ഈ ഭൂമിയ്ക്കൊരു ശിരോകവചമന്വേഷിച്ചു
നടക്കേണ്ടിവരുമായിരുന്നില്ല
മഴക്കാലങ്ങളുടെ സ്വരലയത്തിൽ
കടലിരമ്പം തേടിയലയണ്ടിവരുമായിരുന്നില്ല
ന്യായവാദങ്ങൾ സൂക്ഷിക്കും കനത്ത
ഇരുമ്പഴികളിലൂടെ കണ്ട അന്യായരേഖകൾക്ക്
സാക്ഷ്യം നിന്ന ഋതുക്കളേ
മടങ്ങുമ്പോൾ ഉപേക്ഷിക്കാമീ
പുതിയയുഗത്തിൻ നീതിപർവങ്ങൾ,
പുരസ്കാരങ്ങൾ..







No comments:

Post a Comment