Wednesday, June 15, 2011

എനിക്കോ നിനക്കോ??

മിഴികളെയയൽ
ഗൃഹങ്ങളിലേയ്ക്കയയ്ക്കുംനേരം
സ്വഗൃഹങ്ങളിലേയ്ക്കാദ്യമൊന്നു
നോക്കിയാലും

അവിടെ
നടക്കുന്നതെന്തന്നറിയാതെ
എപ്പോഴുമന്യന്റെ ദൈന്യം
പെരുക്കുന്നതും
നോക്കിയിരിക്കുന്നതുകൊണ്ടല്ലേ
എല്ലാമറിയുമാകാശത്തിനിങ്ങനെ
മറുകുറികളെഴുതേണ്ടിവരുന്നത്
മനസ്സിലെ മിഴികൾക്കൊരു
സത്യമുണ്ടാവും
ആ സത്യമെന്തന്നറിയാതെ
ആൾകൂട്ടിയാഘോഷിക്കും
അനവസരമുന്നേറ്റങ്ങളോട്
ഭൂമിയെതിർമൊഴികളോതിയെന്നും
വന്നേക്കാം
ഇങ്ങോട്ടേകും ശസ്ത്രങ്ങളുടെ
മുനതുമ്പേറ്റു മുറിയും വിരലുകളിൽ
നിന്നൊരു കടലുയർന്നാൽ
അതിനരികിലേക്കൊരു
കൽച്ചീളെറിയുമ്പോഴാർക്കാവും
നോവുക
എനിക്കോ നിനക്കോ??

No comments:

Post a Comment