ഈ കുറെ നാളുകളിൽ
നമ്മുടെയൊക്കെ മെഗാസ്റ്റാർസിന്റെ
പ്രകടനങ്ങളുമെത്രയോ ഓവർ ആയിരുന്നു
തിലകനെയവർ ഗറ്റൗട്ടടിച്ചു,
കമലാഹാസനൊരു ഭ്രഷ്ട്,
മന്മോഹൻ സിംഗിനെ വരെ
ഗറ്റൗട്ടടിക്കാൻ പത്രങ്ങൾ പാടുപെടുന്നു
പ്രതിപക്ഷവും ഒട്ടും പിന്നിലല്ല.
പിന്നെ കോടികൾ തട്ടിയെടുത്താലും
ചിലരെ പൂമാലയിട്ടു സ്വീകരിക്കും കുറെ പേർ
തട്ടിയെടുത്തതിൽ നിന്നിത്തിരി
അവർക്കും അലോട്ടു ചെയ്താൽ മതി
ഈ മഹാന്മാരുടെയൊക്കെ ഓവർപ്രകടനങ്ങൾ
കണ്ട് അണ്ണാ ഹസാരെയെന്നൊരാൾ
ഉപവാസത്തിലും...
എന്തിനേറെപ്പറയുന്നു!!!
ഈ മലയാളം ബ്ളോഗ്ക്കൂട്ടിലു വരെ
ചെകുത്താന്മാരുടെയും, ദു:ശ്ശാസനന്മാരുടെയും
ഓവർപ്രകടനങ്ങളല്ലേ സുഹൃത്തേ
നമ്മളെല്ലാം കണ്ടുകൊണ്ടിരിക്കുന്നത്
ആരുടെയെങ്കിലും ഓവർപ്രകടനം
സഹിക്കുന്നില്ലെങ്കിൽ ടി വി ഓഫ്
ചെയ്യണം ഇലക്ടിസിറ്റിക്കൊക്കെ
വളരെ ക്ഷാമമുള്ള കാലമല്ലേ..
No comments:
Post a Comment